ox

പാലക്കാട്: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഓക്സിജൻ സിലിണ്ടറുകളും കോൺസെൻട്രേറ്ററുകളും വീട്ടിൽ സൂക്ഷിക്കുമ്പോൾ മുൻകരുതലും മാർഗ നിർദേശങ്ങളും പാലിക്കണമെന്ന് അഗ്നിരക്ഷാസേന. വീട്ടിൽ ഓക്സിജൻ തെറാപി ചെയ്യുന്നതിന് ഉപയോഗിക്കുന്ന രണ്ടുതരത്തിലുള്ള ഉപകരണങ്ങളാണ് കോൺസെൻട്രേറ്ററുകളും സിലിണ്ടറുകളും. ശരിയായ രീതിയിൽ കൈകാര്യം ചെയ്താൽ ഓക്സിജൻ സുരക്ഷിതവും സ്‌ഫോടനാത്മകമല്ലാത്തതും ആണ്.

ഓക്സിജൻ സമ്പുഷ്ടമായ അന്തരീക്ഷത്തിൽ ഏതെങ്കിലും വസ്തുവിന് തീ പിടിച്ചാൽ വേഗത്തിലും ചൂടോടെയും കത്തും. അതിനാൽ വീടുകളിൽ ഓക്സിജൻ ഉപയോഗിക്കുമ്പോൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാ ഫയർ ഓഫീസർ വി.കെ.ഋതീജ്

അറിയിച്ചു.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


മുറിയിൽ നിന്ന് കത്താൻ സാദ്ധ്യതയുള്ള വസ്തുക്കൾ നീക്കണം. പുകവലി പാടില്ല.

ആൽക്കഹോളടങ്ങിയ മിശ്രിതങ്ങൾ, എണ്ണ, ഗ്രീസ്, പെട്രോളിയം ജെല്ലി മുതലായവയുമായി സമ്പർക്കമില്ലാതെ സൂക്ഷിക്കണം.

സമീപമുള്ള എല്ലാ വൈദ്യുതോപകരണങ്ങളും കൃത്യമായി എർത്തിംഗ് ചെയ്തിട്ടുണ്ടെന്നു ഉറപ്പാക്കണം.

ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ശരിയായി എർത്ത് ചെയ്തിട്ടുള്ള സ്വിച്ച് ബോർഡിൽ മാത്രം ഘടിപ്പിക്കുക. എക്‌സ്റ്റൻഷൻ ബോർഡോ പവർ ബോർഡോ ഉപയോഗിക്കരുത്. നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് വേണം സ്ഥാപിക്കാൻ.

ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പരിശോധിച്ച് കൃത്യസമയത്ത് സർവീസ് ചെയ്യണം. വീട്ടിൽ രണ്ടെണ്ണത്തിൽ കൂടുതൽ സൂക്ഷിക്കരുത്.