ചെങ്ങന്നൂർ : നഗരസഭാ പരിധിയിൽ കുറഞ്ഞത് രണ്ടു പശുക്കളെങ്കിലും ഉള്ളവരും പ്രതിദിനം 10 ലിറ്ററിൽ കുറയാത്ത അളവിൽ പാൽ ക്ഷീരസഹകരണ സംഘത്തിൽ നൽകുന്നവരുമായ ക്ഷീരകർഷകകർക്ക് ഒരു ദിവസം 291 രൂപ നിരക്കിൽ ഒരു വർഷം പരമാവധി 100 ദിവസം വേതനം ലഭിക്കുന്നതിനുള്ള അപേക്ഷ നഗരസഭ സ്വീകരിക്കുന്നു. അപേക്ഷയോടൊപ്പം രേഖകൾ, വെറ്ററിനറി സർജന്റെ സർട്ടിഫിക്കറ്റ്, പശുക്കളെ ഇൻഷുർ ചെയ്തതിന്റെ രേഖ എന്നിവ സമർപ്പിക്കണം.