പത്തനംതിട്ട : മർത്തോമ ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ സ്‌കൂൾ വളപ്പിൽ ഔഷധസസ്യതോട്ടം നിർമ്മിച്ചു. വിവിധതരത്തിൽ പ്രയോജനപ്പെടുന്നതും കുട്ടികൾക്ക് പഠിക്കാൻ കഴിയുന്നതുമായ ഔഷധ സസ്യങ്ങളുടെ തോട്ടമാണ് നിർമ്മിച്ചിട്ടുള്ളത്. ഓരോ ഔഷധച്ചെടികളുടെ പേരും, ശാസ്ത്രീയനാമവും എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്.
ഔഷധസസ്യതോട്ടത്തിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.എച്ച്. ഷാജി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജോസ് പോൾ, ഹെഡ്മാസ്റ്റർ ജേക്കബ് ഏബ്രഹാം, സൂസൻ മാതു, മീന എലിസബത്ത് മത്തായി, ബിനു രാജ് എന്നിവർ പ്രസംഗിച്ചു.