01-medicall
തിരുവല്ല സബ് ഡിവിഷൻ ജനമൈത്രി പൊലീസും മല്ലപ്പളളി എകെജി പെയ്ൻ & പാലിയേറ്റീവ് സൊസൈറ്റിയും സംയുക്തമായി നടത്തുന്ന മെഡിക്കോൾ മല്ലപ്പള്ളി പദ്ധതി കീഴ്വായ്പൂര് എസ് എച്ച് ഒ, സി.റ്റി സഞ്ജയ് ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ മൂലം വീടുകളിൽ കഴിയുന്നവരിൽ മരുന്ന് ആവശ്യമുള്ളവർക്ക് മരുന്ന് വീട്ടിലെത്തിച്ചു നൽകുന്ന മെഡിക്കോൾ മല്ലപ്പള്ളി പദ്ധതി പുനഃരാരംഭിച്ചു. തിരുവല്ല സബ് ഡിവിഷൻ ജനമൈത്രി പൊലീസും മല്ലപ്പളളി എകെജി പെയ്ൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയും സംയുക്തമായി കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ സമയത്താണ് ആദ്യം ആരംഭിച്ചത്. മരുന്ന് ആവശ്യമുള്ളവർ ഡോക്ടറുടെ കുറിപ്പടി താഴെ ചേർത്തിട്ടുള്ള ഫോൺ നമ്പരുകളിൽ ഒന്നിലേയ്ക്ക് വാട്സ്ആപ്പ് ചെയ്യുകയോ നേരിൽ വിളിക്കുകയോ ചെയ്യുക. വാളണ്ടിയർമാർ മരുന്ന് വീട്ടിലെത്തിക്കമ്പോൾ ബിൽ തുക മാത്രം നൽകുക. സേവനം സൗജന്യമാണ്. ജീവിത ശൈലീ രോഗികൾക്കുള്ള മരുന്നുകളും ബന്ധപ്പെട്ട സർക്കാർ ആശുപത്രികളിൽ നിന്നും വാങ്ങി നൽകുന്നതാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ 9497987054, 9495184402, 9562661885
കീഴ്വായ്പൂര് പൊലീസ് സ്റ്റേഷനിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തിയ യോഗം കീഴ്വായ്പൂര് എസ് എച്ച് ഒ, സി.ടി സഞ്ജയ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ബിനു വർഗീസ് അദ്ധ്യക്ഷത വഹിച്ചു .സെക്രട്ടറി കെ.എം ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, ഷാൻ ഗോപൻ, എസ് ശ്രീകുമാർ, സണ്ണി ജോൺസൻ എന്നിവർ പ്രസംഗിച്ചു. കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകളിലാണ് സേവനം ലഭ്യമാകുക.