ആറന്മുള : മിനി സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസ് 2012 വരെ അടൂരിലെ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചതാണെന്നും അത് താൽക്കാലികമായി ആറന്മുളയിലേക്ക് മാറ്റിയത് തിരികെ അടൂരിലേക്ക് കൊണ്ടുവരണമെന്നആവശ്യവുമായി തട്ട സ്വദേശി വി.അശോക് കുമാർ അഡ്വ.കെ.കെ.ഉണ്ണി മുഖേന ഹൈക്കോടതിൽ ഹർജി നൽകി. റിട്ട.എസ്.ഐ.യും ഇ.കെ.നായനാർ പാലിയേറ്റീവ് കെയർ സെന്റർ പ്രസിഡന്റും കർഷക സംഘം തട്ട മേഖല ഖജാൻജിയും സി.പി.എം. മാമ്മൂട് ബ്രാഞ്ച് കമ്മിറ്റിയംഗവുമാണ് പരാതിക്കാരനായ അശോക് കുമാർ. അതേ സമയം ജിയോളജി ഓഫീസ് ആറന്മുളയിൽ തന്നെ നിലനിറുത്തണമെന്ന ആവശ്യവുമായി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനും സി.പി.എം. ജില്ലാ കമ്മിറ്റിയംഗവുമായ ആർ. അജയകുമാർ അഡ്വ.ടി.പി.പ്രദീപ് മുഖേന കേസിൽ എതിർ കക്ഷിയായി ചേർന്നു.