ചെന്നീർക്കര: കൊവിഡ് വ്യാപനത്തിൻ്റെ ഭാഗമായി ആളുകൾ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത് കണക്കിലെടുത്ത് ചെന്നീർക്കര സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ അവശ്യ സാധനങ്ങൾ വീടുകളിലെത്തിക്കുന്ന സേവന പരിപാടി ആരംഭിച്ചു. ഇതിനുള്ള തുക ബാങ്കിൻ്റെ പേരിൽ ഓൺലൈനായി അടയ്ക്കാവുന്നതാണ്. മുറിപ്പാറയിലെ നീതി സൂപ്പർ മാർക്കറ്റിലും ഊന്നുകല്ലിലുള്ള നീതി മെഡിക്കൽ സ്‌റ്റോറിലും ഈ സേവനം ലഭ്യമാകും. ഫോൺ: 9544473343, 7907568508.