candidatehunt

ആറന്മുള

ഭൂരിപക്ഷം വർദ്ധിക്കും

ഇത്തവണ ഭൂരിപക്ഷം വർദ്ധിക്കും. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. സ്ത്രീ വോട്ടർമാരുടെ പിന്തുണ എൽ.ഡി.എഫിന് വളരെ കൂടുതലായി ലഭിക്കും.

വീണാജോർജ് (എൽ.ഡി.എഫ്)

തിരിച്ചുവരും

യു.ഡി.എഫ്. അധികാരത്തിൽ തിരിച്ചുവരണമെന്ന് ജനങ്ങൾക്ക് ആഗ്രഹമുള്ളതായി തിരഞ്ഞെടുപ്പ് വേളയിൽത്തന്നെ ബോദ്ധ്യമായതാണ്.

കെ.ശിവദാസൻ നായർ (യു.ഡി.എഫ്.)

എൻ.ഡി.എയ്ക്ക് സാദ്ധ്യത

കഴിഞ്ഞ പ്രാവശ്യത്തേക്കാൾ വലിയ സാദ്ധ്യതയാണ് എൻ.ഡി.എയ്ക്ക് ആറന്മുളയിലുള്ളത്. വാേട്ടർമാർ ഇത്തവണ എൻ.ഡി.എയെ പിന്തുണച്ചിട്ടുണ്ടാകുമെന്നാണ് വിശ്വാസം.

ബിജു മാത്യു (എൻ.ഡി.എ)

റാന്നി

എൽ.ഡി.എഫിനൊപ്പം

റാന്നിയിൽ ചരിത്രം ആവർത്തിക്കും. മണ്ഡലം ഇക്കുറിയും എൽ.ഡി.എഫിനൊപ്പമാണ്. അഭിമാനകരമായ ഭൂരിപക്ഷത്തിലാകും വിജയം.

അഡ്വ. പ്രമോദ് നാരായണൻ (എൽ.ഡി.എഫ്)

തിരിച്ചുപിടിക്കും

പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും. മണ്ഡലം ഇക്കുറി യു.ഡി.എഫിന് അനുകൂലമാണ്. ഞങ്ങൾ തിരിച്ചുപിടിക്കും.

റിങ്കു ചെറിയാൻ (യു.ഡി.എഫ്)

ചരിത്രം തിരുത്തും

വിജയ പ്രതീക്ഷയാണുള്ളത്. റാന്നി മണ്ഡലം ഇക്കുറി ചരിത്രം തിരുത്തിക്കുറിക്കും. എൻ.ഡി.എയെ ജനങ്ങൾ അംഗീകരിക്കുന്ന തിരഞ്ഞെടുപ്പാണിത്.

കെ.പദ്മകുമാർ (എൻ.ഡി.എ)

അടൂർ

വിജയം ഉറപ്പ്

അട്ടിമറി അടൂരിൽ നടക്കില്ല. നൂറ് ശതമാനം വിജയം ഉറപ്പ്. കഴിഞ്ഞ തവണത്തേതിനേക്കാൾ അടൂരിൽ എൽ.ഡി.എഫ് നില മെച്ചപ്പെടുത്തും.

ചിറ്റയം ഗോപകുമാർ (എൽ.ഡി.എഫ്)

യു.ഡി.എഫ് തരംഗം

അടൂരിൽ ഇത്തവണ യു.ഡി.എഫ് തരംഗമാണ്. വിജയം നേടുമെന്നതിൽ സംശയമില്ല. എല്ലാ ഭാഗത്തുനിന്നും അനുകൂല നിലപാടുകളാണുണ്ടായത്.

എം.ജി.കണ്ണൻ (യു.ഡി.എഫ്)

വിജയപ്രതീക്ഷ

വിജയിക്കുമെന്ന് തികഞ്ഞ പ്രതീക്ഷയാണുള്ളത്. ഇത്തവണ അടൂരിൽ മാറ്റമുണ്ടാകും. സാദ്ധ്യതകൾ എൻ.ഡി.എയ്ക്ക് അനുകൂലമാണ്.

അഡ്വ. പന്തളം പ്രതാപൻ (എൻ.ഡി.എ)

തിരുവല്ല

ഭൂരിപക്ഷം പതിനായിരം കടക്കും

കണക്കുപറച്ചിലിനില്ല. പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തുന്നത്.

മാത്യു ടി.തോമസ് (എൽ.ഡി.എഫ്)

ഭൂരിപക്ഷം മൂവായിരത്തിൽ കുറയില്ല

മൂവായിരത്തിൽ കുറയാത്ത ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. വോട്ടിന് ശേഷം സാധാരണക്കാർ വിജയം ആശംസിച്ചിരുന്നു.

കുഞ്ഞുകാേശി പോൾ (യു.ഡി.എഫ്)

വികസനത്തിന് വോട്ട് ലഭിച്ചിട്ടുണ്ട്

ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. വികസന കാഴ്ചപ്പാടാണ് എൻ.ഡി.എ അവതരിപ്പിച്ചത്. അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്.

അശോകൻ കുളനട (എൻ.ഡി.എ)

കോന്നി

നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും

കോന്നി എൽ.ഡി.എഫിനൊപ്പം തന്നെ നിൽക്കും. ഭൂരിപക്ഷം ഏഴായിരം കടക്കുമെന്നാണ് വിശ്വാസം. എൽ.ഡി.എഫിന്റെ ജനക്ഷേമ പദ്ധതികൾക്ക് ജനങ്ങൾ അംഗീകാരം നൽകിയിട്ടുണ്ട്.

കെ.യു.ജനീഷ്കുമാർ (എൽ.ഡി.എഫ്)

വിജയം യു.ഡി.എഫിനൊപ്പം

കോന്നി ഇത്തവണ യു.ഡി.എഫ് തിരിച്ചുപിടിക്കും. വിജയം യു.ഡി.എഫിനൊപ്പമാണ്. വികസനം വരണമെങ്കിൽ യു.ഡി.എഫ് ജയിക്കണം എന്ന ചിന്തയിലാണ് ജനങ്ങൾ വോട്ടു ചെയ്തത്.

റോബിൻ പീറ്റർ (യു.ഡി.എഫ്)

തികഞ്ഞ ആത്മവിശ്വാസം

എൻ.ഡി.എ വിജയ പ്രതീക്ഷയിലാണ്. മാറ്റത്തിനും വികസനത്തിനും കോന്നിയിലെ ജനങ്ങൾ വോട്ടു ചെയ്തിട്ടുണ്ട്. എൻ.ഡി.എ വരണമെന്ന വോട്ടർമാരുടെ ആഗ്രഹം പ്രചാരണത്തിൽ പ്രകടമായിരുന്നു.

കെ.സുരേന്ദ്രൻ (എൻ.ഡി.എ)