02-dyfi-darna
ഡി.വൈ.എഫ്.ഐ രാജ്യ വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പന്തളം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തളം പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ നടത്തുന്നു

പന്തളം : കേന്ദ്ര വാക്‌സിൻ നയം തിരുത്തുക, വാക്‌സിൻ സൗജന്യവും സാർവത്രികവുമാക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഡി.വൈ.എഫ്.ഐ രാജ്യ വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം പോസ്റ്റോഫീസിന് മുമ്പിൽ ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എച്ച് ശ്രീഹരി അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് സെക്രട്ടറി എൻ.സി അഭീഷ്, ബ്ലോക്ക് ട്രഷറർ കെ.വി.ജൂബൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹരികുമാർ, പന്തളം നഗരസഭ കൗൺസിലർ ഷെഫിൻ റജീബ് ഖാൻ എന്നിവർ സംസാരിച്ചു.