മല്ലപ്പള്ളി: ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ലോകത്തൊഴിലാളി ദിനാഘോഷം കല്ലൂപ്പാറ പഞ്ചായത്തംഗം എബി മേക്കരിങ്ങാട്ട് ഉദ്ഘടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ഡോ.സാമൂവേൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദിലീപ് കുമാർ പി.ജി മുഖ്യ പ്രഭാഷണം നടത്തി. ഡോ.ജോസഫ് ചാക്കോ പതാക ഉയർത്തി. പി.എസ്. തമ്പി, ജോസ് പള്ളത്തുചിറ, പി. പി. ജോൺ, ലാലു പോൾ, റോയ് വർഗീസ്, ബാബുമോഹൻ എന്നിവർ പ്രസംഗിച്ചു.