തിരുവല്ല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത കുന്നന്താനം ഉതിക്കമണ്ണിൽ വീട്ടിൽ ജോൺസൺ മാമ്മ(45)നെ തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുത്തൂരിൽ വീട് വാടകയ്ക്കെടുത്ത് പണമിടപാട് നടത്തി വരികയായിരുന്നു.