തിരുവല്ല: സേവാഭാരതി നിരണം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ഹെൽപ് ഡെസ്ക് ആരംഭിച്ചു. പഞ്ചായത്ത് മുക്കിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്ക്കിന്റെ ഉദ്ഘാടനം ഫാ.തോമസ് ആലുങ്കൽ നിർവഹിച്ചു. ഡോ. ഡാൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് നിരണം ഖണ്ഡ് പ്രചാർ പ്രമുഖ് സുമേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി നിരണം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജികുമാർ , സേവാഭാരതി ഭാരവാഹികളായ ജി.ബിനു, ഹരിഹരൻ എന്നിവർ പ്രസംഗിച്ചു.