മല്ലപ്പള്ളി : ദേശീയ ശുചിത്വ ദിനത്തിന്റെ ഭാഗമായി സേവാഭാരതി കുന്നന്താനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുന്നന്താനം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ അണുനശീകരണവും, ശുചീകരണ പ്രവർത്തനവും നടത്തി. സേവാഭാരതി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്നകുമാർ പ്രണവം, ജന:സെക്രട്ടറി സുരേഷ് കുമാർ വലിയമണ്ണിൽ, വിനോദ് വേളൂക്കാവിൽ, അനൂപ് അമ്പാടി എന്നിവർ നേതൃത്വം നൽകി.