തിരുവല്ല: മഹാമാരിയുടെ ദുരിതങ്ങളിൽ നിന്നും ജനതയെ മുക്തമാക്കുന്നതിനായി കേരള ക്ഷേത്രസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീവല്ലഭ ക്ഷേത്രത്തിൽ ദുരിതനിവാരണയജ്ഞത്തിന് ജില്ലാതല സമാരംഭമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഹോമപൂജാദിയും പ്രാർത്ഥനയും നടത്തി. ധന്വന്തരീപൂജയ്ക്ക് ശ്രീവല്ലഭക്ഷേത്രം തന്ത്രി ആനന്ദ് നാരായണൻ ഭട്ടതിരി മുഖ്യകാർമികത്വം വഹിച്ചു. മുരളീധരൻ നമ്പൂതിരി സഹകർമിയായിരുന്നു. 21 ദിവസമാണ് വിവിധ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും വിശേഷാൽ പൂജയും പ്രാർത്ഥനകളും നടത്തുന്നത്. ക്ഷേത്രം സബ് ഗ്രൂപ് ഓഫീസർ ടി.പി നാരായണൻ നമ്പൂതിരി, കേരളക്ഷേത്ര സംരക്ഷണ സമിതി മേഖലാ സെക്രട്ടറി ഹരികൃഷ്ണൻ എസ്.പിള്ള, ജില്ലാ സെക്രട്ടറി കെ.എൻ.സന്തോഷ്, താലൂക്ക് സെക്രട്ടറി അനിഴകുമാർ, ശ്രീവല്ലഭ ക്ഷേത്രം അഡ്ഹോക് സമിതി കൺവീനർ ആർ.പി ശ്രീകുമാർ, ജോ.കൺവീനർ വി. ശ്രീകുമാർ, അംഗങ്ങളായ കെ.എ സന്തോഷ് കുമാർ, പി.എം നന്ദകുമാർ, വി.രാജശേഖരൻ പിള്ള, കെ.എൻ മോഹനകുമാർ, ഗണേശ് എസ്.പിള്ള എന്നിവർ നേതൃത്വം വഹിച്ചു.