മെഴുവേലി: പഞ്ചായത്തിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെന്റർ ഇലവുംതിട്ടയിൽ തുറന്നു. 60 കിടക്കകളോടെ ബോധി ആശുപത്രിയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റിയുടെ ചുമതലയിൽ ആശുപത്രി അണുവിമുക്തമാക്കിയ ശേഷം കിടക്കകളും ഫർണിച്ചറുകളും എത്തിച്ചു. വിനീഷ് വിജയൻ,ഗൗതം സ്റ്റാലിൻ, അതുൽ സുരേഷ് എന്നിവർ നേതൃത്വം നൽകി.