പത്തനംതിട്ട: കൊവിഡ് വ്യാപനം കണക്കിലെടുത്ത് ട ജില്ലയിൽ ഇന്നും കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ജില്ലയിൽ 144 പ്രഖ്യാപിച്ച സ്ഥലങ്ങളിൽ മാത്രമല്ല മറ്റ് സ്ഥലങ്ങളിലും കർശന നിയന്ത്രണങ്ങളും പരിശോധനകളും നടത്തും. തിരഞ്ഞെടുപ്പ് ആഘോഷങ്ങൾ, പൊതു ഇടങ്ങളിലെ കൂട്ടം ചേരൽ എന്നിവ പൂർണമായും ഒഴിവാക്കണം. ആവശ്യമില്ലാതെ ആരും വീടിന് പുറത്തിറങ്ങരുത്. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.