നാരങ്ങാനം: എസ്.എൻ.ഡി.പി.യോഗം 268 പരിയാരം ശാഖയിലെ 33മത് പ്രതിഷ്ഠാ വാർഷികം ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ, യോഗം ഡയറക്ടർ ബോർഡംഗം രാഖേഷ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിനീതാ അനിൽ ,സെക്രട്ടറി ബാംബി രവീന്ദ്രൻ, ശാഖാ പ്രസിഡന്റ് പി.കെ.സോമൻ, ശാഖാ സെക്രട്ടറി കെ.അജികുമാർ എന്നിവർ സംസാരിക്കും.