ചെങ്ങന്നൂർ : ജില്ലാ ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നതിനായി നിറുത്തിവെച്ചിരുന്ന ഒ.പി പ്രവർത്തനം ബോയ്‌സ് ഹൈസ്‌കൂളിൽ ആരംഭിച്ചു. അത്യാഹിത വിഭാഗം, ക്ലിനിക്കൽ ലബോറട്ടറി, എക്‌സ്റേ യൂണിറ്റ്, ഒ.പി സേവനങ്ങൾ എന്നിവയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.