bjp

പത്തനംതിട്ട: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും തങ്ങളുടെ വോട്ടുകൾ കുറഞ്ഞത് എൻ.ഡി.എ കേന്ദ്രങ്ങളെ ഞെട്ടിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ 2019 പാർലമെന്റ് തിരഞ്ഞെടുപ്പിലും തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലും ലഭിച്ച വോട്ടുകൾ ഇത്തവണ നിലനിറുത്താനായില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വിജയറാലിയടക്കം വലിയ പ്രചാരണമാണ് കോന്നിയിൽ നടന്നത്. ബി.ജെ.പിയ്ക്ക് ശക്തമായ സ്വാധീനമുള്ള ആറൻമുളയിലും അടൂരിലും വോട്ടുകൾ ഗണ്യമായി കുറഞ്ഞു.

ബി.ജെ.പിയുടെ പ്രകടനം

കോന്നി

2021 നിയമസഭ 32811

2019 ലോക്സഭ 46506

2019 ഉപതിരഞ്ഞെടുപ്പ് 39786
2020 തദ്ദേശം 29237

ആറൻമുള

2021നിയമസഭ 29099

2016 നിയമസഭ: 37906

2019 ലോക്‌സഭ 50487

2020 തദ്ദേശം 28361

റാന്നി

2021 നിയമസഭ 19432

2016 നിയമസഭ 28201

2019 ലോക്‌സഭ 39,560
2020 തദ്ദേശം 21,997

തിരുവല്ല

2021 നിയമസഭ 22674

2016 നിയമസഭ 31439
2019 ലോക്സഭ 40186
2020 തദ്ദേശം 30160

അടൂർ

2021 നിയമസഭ 22945

2016 നിയമസഭ 25,940
2019 ലോക്സഭ 51260

2020 തദ്ദേശം 36895