റാന്നി: ലീഡ് നില മാറിമറിഞ്ഞ ഇഞ്ചോടിഞ്ച് പാേരാട്ടത്തിൽ റാന്നിയിൽ അവസാന നിമിഷം എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രമോദ് നാരായണന് വിജയം. തുടർച്ചയായി ആറാം തവണയാണ് റാന്നിയിൽ എൽ.ഡി.എഫ് വിജയം കൊയ്തത്. ഘടക കക്ഷിയായ കേരളകോൺഗ്രസ് ജോസ് വിഭാഗത്തിന് സീറ്റ് വിട്ടുകൊടുത്ത് സി.പി.എം നടത്തിയ പരീക്ഷണവും വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ റിങ്കു ചെറിയാനാണ് ഇത്തവണ എൽ.ഡി.എഫിന് കടുത്ത വെല്ലുവിളി ഉയർത്തിയത്. എൻ.ഡി.എയിലെ കെ.പദ്മകുമാറിന് കഴിഞ്ഞ തവണത്തേക്കാൾ വലിയ തോതിൽ വോട്ടുകുറഞ്ഞു.