കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും ചെങ്കൊടി പാറിച്ചാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.യു. ജനീഷ് കുമാർ രണ്ടാം പടയോട്ടം നടത്തിയത്. നിയോജക മണ്ഡലത്തിലെ 11 ഗ്രാമപഞ്ചായത്തുകളിൽ എട്ടിടങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നിലനിറുത്തിയാണ് ജനീഷ് കുമാർ തുടർച്ചയായി രണ്ടാം തവണയും നിയമസഭയിലേക്ക് എത്തിയത്. ആറ് പതിറ്റാണ്ടിനു ശേഷം കഴിഞ്ഞ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തെങ്കിലും സ്വന്തം തട്ടകമായപ്രമാടത്തും യു.ഡി.എഫ് കോട്ടയായ കോന്നിയിലും മൈലപ്രയിലും മാത്രമാണ് റോബിൻ പീറ്റർക്ക് ഭൂരിപക്ഷം നിലനിറുത്താനായത്. പ്രമാടത്ത് ലീഡ് നേടിയെങ്കിലും റോബിൻ പീറ്ററിന്റെ സ്വന്തം ബൂത്തായ നേതാജിയിൽ അദ്ദേഹം രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. നേതാജിയിലെ 95-ാം ബൂത്തിൽ ജനീഷ് കുമാർ 390 വോട്ടുകൾ നേടിയപ്പോൾ റോബിൻ പീറ്റർക്ക് 267 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ജനപ്രതിനിധിയായി പൊതുപ്രവർത്തന രംഗത്തുള്ള റോബിൻ പീറ്ററിന്റെ ആദ്യ പരാജയം കൂടിയാണിത്. യു.ഡി.എഫ് ഭരിക്കുന്ന തണ്ണിത്തോട് പഞ്ചായത്തിലും എൽ.ഡി.എഫ് ആധിപത്യം ഉറപ്പിച്ചു. പ്രധാനമന്ത്രി ഉൾപ്പടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിട്ടും എല്ലാ പഞ്ചായത്തുകളിലും ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടെന്നതും ശ്രദ്ധേയമാണ്.

പഞ്ചായത്ത് അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിംഗ് നില

മൈലപ്ര :

പോൾ ചെയ്ത വോട്ട് : 6020.

റോബിൻ പീറ്റർ : 2633.

ജനീഷ് കുമാർ : 2161

കെ.സുരേന്ദ്രൻ : 1186

മലയാലപ്പുഴ

പോൾ ചെയ്ത വോട്ട് : 11073

ജനീഷ് കുമാർ : 4869

റോബിൻ പീറ്റർ : 3097

കെ.സുരേന്ദ്രൻ : 3048

തണ്ണിത്തോട്

പോൾ ചെയ്ത വോട്ട് : 8946

ജനീഷ് കുമാർ : 3743

റോബിൻ പീറ്റർ : 3691

കെ. സുരേന്ദ്രൻ : 1473

ചിറ്റാർ

പോൾ ചെയ്ത വോട്ട് :10505

ജനീഷ് കുമാർ : 4801

റോബിൻ പീറ്റർ : 3720

കെ.സുരേന്ദ്രൻ : 1939

സീതത്തോട്

പോൾ ചെയ്ത വോട്ട് :9902

ജനീഷ് കുമാർ : 5404

റോബിൻ പീറ്റർ : 2837

കെ.സുരേന്ദ്രൻ : 1634

കോന്നി

പോൾ ചെയ്ത വോട്ട് :18013

റോബിൻ പീറ്റർ : 7709

ജനീഷ് കുമാർ : 6216

കെ.സുരേന്ദ്രൻ : 3996

പ്രമാടം

പോൾ ചെയ്ത വോട്ട് :20081

റോബിൻ പീറ്റർ : 8739

ജനീഷ് കുമാർ : 6987

കെ.സുരേന്ദ്രൻ : 4253

വള്ളിക്കോട്

പോൾ ചെയ്ത വോട്ട് : 14114

ജനീഷ് കുമാർ : 5412

റോബിൻ പീറ്റർ : 5395

കെ.സുരേന്ദ്രൻ : 3233

ഏനാദിമംഗലം

പോൾ ചെയ്ത വോട്ട് : 13137

ജനീഷ് കുമാർ : 6292

റോബിൻ പീറ്റർ : 3680

കെ.സുരേന്ദ്രൻ : 3063

കലഞ്ഞൂർ

പോൾ ചെയ്ത വോട്ട് : 20231

ജനീഷ് കുമാർ : 9035

റോബിൻ പീറ്റർ : 5804

കെ.സുരേന്ദ്രൻ : 5258

അരുവാപ്പുലം

പോൾ ചെയ്ത വോട്ട് : 12771

ജനീഷ് കുമാർ : 5244

റോബിൻ പീറ്റർ : 4554

കെ.സുരേന്ദ്രൻ : 2911