തിരുവല്ല: മുൻമന്ത്രിയും കേരള കോൺഗ്രസ് (ബി) ചെയർമാനും മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായിരുന്ന ആർ.ബാലകൃഷ്‌ണപിള്ളയുടെ നിര്യാണത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് കെ.ജി.ഹരീഷ്, സംസ്ഥാന കമ്മിറ്റിയംഗം സജു അലക്‌സാണ്ടർ, നിയോജകമണ്ഡലം പ്രസിഡന്റ് റെയ്‌ന ജോർജ്ജ്, ജനറൽ സെക്രട്ടറി സത്യൻ കണിയന്ത്ര, യൂത്ത്ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ് ലിജോ ജോൺ എന്നിവർ അനുശോചനം രേഖപ്പെടുത്തി.