ചെങ്ങന്നൂർ: കൊവിഡ് കാലയളവിലെ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തി. ചെങ്ങന്നൂർ നഗരസഭയിൽ പുലിക്കുന്ന് ജംഗ്ഷനിൽ നടന്ന സമരം യൂണിയൻ ഏരിയ സെക്രട്ടറി ടി.കെ സുരേഷ് ഉദ്ഘാടനം ചെയ്തു.സതീഷ് കുമാർ അദ്ധ്യക്ഷനായി. ചെറിയനാട് കൊല്ലകടവിൽ സമരം പൊടിയൻ ഉദ്ഘാടനം ചെയ്തു. സജീവ് അദ്ധ്യക്ഷനായി. മുളക്കുഴ നികരുംപുറത്ത് ഏരിയ ട്രഷറർ ഇ.ടി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അജിമാത്യു അദ്ധ്യക്ഷനായി. കാരയ്ക്കാട് ജംഗ്ഷനിൽ കെ.ബി മധു ഉദ്ഘാടനം ചെയ്തു. ഇ.ടി നാണു അദ്ധ്യക്ഷനായി.