ചെങ്ങന്നൂർ : കൊവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി യാത്രക്ക് എത്തുന്നതിനാൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ അണുനശീകരണം നടത്തി. ജെ.സി.ഐ ചെങ്ങന്നൂർ ടൗൺ ചാപ്റ്റർ റെയിൽവേ മെഡിക്കൽ വിഭാഗവുമായി ചേർന്നാണ് അണുനശീകരണം നടത്തിയത്. ജെ.സി.ഐ ടൗൺ ചാപ്റ്റർ പ്രസിഡന്റ് ദിനേശ് കുമാർ, സെക്രട്ടറി ഫ്രാൻസി പോൾസൺ, റെയിൽവേ ചീഫ് ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് കുമാർ, ആർ.പി.എഫ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.