ഓമല്ലൂർ: രക്തകണ്ഠസ്വാമി മഹാക്ഷേത്രത്തിലെ ഉത്സവങ്ങൾക്ക് ഇന്നലെ കൊടിയിറങ്ങിയതോടെ പരിസമാപ്തിയായി രാവിലെ 10നും 10.30 മദ്ധ്യയുള്ള ശുഭമുഹൂർത്തത്തിൽ തന്ത്രി മുഖ്യൻ പറമ്പൂരില്ലത്ത് നാരായണൻ പത്മനാഭൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയിറക്ക് നടന്നത്. കഴിഞ്ഞ പത്തു ദിവസങ്ങളിലായി ഓമല്ലൂർ ദേശം ഭക്തി നിർഭരമായിരുന്നു. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കർശന നിർദേശങ്ങൾ പാലിച്ച് കൊവിഡ് മാനദണ്ഡങ്ങളോടെയാണ് ഉത്സവം നടത്തിയത്. ഐമാലി കിഴക്കു കരയുടെ നേതൃത്വത്തിലാണ് പത്താം ഉത്സവം. ഉച്ചയ്ക്ക് ഒന്നിന് ഓട്ടൻ തുള്ളൽ വൈകിട്ട് 3ന് ആറാട്ടെഴുന്നെള്ളിപ്പ് തുടർന്ന് ആദ്ധ്യാത്മിക പ്രഭാഷണം,രാത്രി 8.30 ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പും തിരുവാഭരണ ദർശനവും വിലയകാണിക്ക.