03-sndp-mavelikara
ടി കെ മാധവൻ സ്മാരക മാവേലിക്കര എസ് എൻ ഡി യൂണിയൻ 601പുതിയ വരിക്കാർക്കുള്ള ചെക്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കൺവീനർ ഡോ: എ വി ആനന്ദരാജ് ബഹു യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശന് കൈമാറുന്നു

മാവേലിക്കര: യൂണിയനിൽ യോഗ നാദത്തിന് 601 പുതിയ വരിക്കാർ. യോഗനാദത്തിന്റെ പ്രചാരണം വർദ്ധിപ്പിക്കാനുള്ള എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിനടേശന്റെ ആഹ്വാനപ്രകാരം ടി.കെ മാധവൻ സ്മാരക മാവേലിക്കര എസ്.എൻ.ഡി യൂണിയൻ 601പുതിയ വരിക്കാർക്കുള്ള ചെക്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ ഡോ.എ.വി ആനന്ദരാജ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശന് കൈമാറി. ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര,രാജൻ ഡ്രീംസ്, അഡ്‌ഹോക്ക് കമ്മിറ്റി അംഗം, സുരേഷ് പള്ളിക്കൽ ശ്രീനാരായണ എംപ്ലോയിസ് ഫോറം സ്റ്റേറ്റ് കോഡിനേറ്റർ രജമോൻ പി.വി തുടങ്ങിയവർ പങ്കെടുത്തു.