manimalayar
മണിമലയാർ കലങ്ങി മറിഞ്ഞ് ജലസസ്യങ്ങൾ നിറഞ്ഞ നിലയിൽ

മല്ലപ്പള്ളി: മണിമലയാറ്റിൽ ജലസസ്യങ്ങൾ ഒഴുകിയെത്തുന്നു. കിഴക്കൻ മേഖലയിൽ നിന്ന് ആഫ്രിക്കൻ പായലും മാലിന്യവും അടങ്ങിയ മലിനജലം പടിഞ്ഞാറോട്ട് ഒഴുകുകയാണ്. കഴിഞ്ഞ ആഴ്ചയിലും ഇതേപോലെ മാലിന്യം ഒഴുകിയെത്തിയതായി സമീപവാസികൾ പറഞ്ഞു. കോട്ടയം ജില്ലയിലെ പാറമടയിലെ കുളത്തിൽ നിന്നോ, മത്സ്യകൃഷിപാടത്തുനിന്നോ തള്ളിയണെന്നും പൊൻകുന്നത്തിന് സമീപത്തുള്ള എസ്റ്റേറ്റ് കുളം ശുചീകരണ സമയത്ത് സംഭവിച്ചതാണെന്നും പറയപ്പെടുന്നു. കുട്ടനാട് വരെ ഒഴുകിയെത്തുന്ന ഇവ വൻ പാരിസ്ഥിതി പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ജലദൗർലഭ്യം നേരിട്ടിരുന്നതാൻ മണിമലയാർ ഉപയോഗിച്ചിരുന്നവർക്ക് കലക്കവെള്ളവും പാഴ് വസ്തുക്കളും മൂലം ജലം ഉപയോഗിക്കാൻ പറ്റാത്ത നിലയാണ്. പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ടെങ്കിലും നടപടിയില്ലെന്നാണ് ആരോപണം.