04-kudassanadu-palli
മാന്തളിർ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിലെ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനു വികാരി ഫാ. ജോസ് തോമസ് കൊടിയേറ്റുന്നു. സഹ പട്ടക്കാരൻ ഫാ. തോമസ് വർഗീസ് കടവിൽ, ട്രസ്റ്റി രാജു റ്റി ജോൺ, സെക്രട്ടറി ബിജു തുണ്ടത്തിൽ എന്നിവർ സമീപം.

കുളനട: മാന്തളിർ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 8,9,10 തീയതികളിൽ കൊവിഡ് മാനദണ്ഡപ്രകാരം ആചരിക്കുന്നു. 8ന് രാവിലെ 6.45 പ്രഭാത നമസ്‌കാരം,വിശുദ്ധ കുർബാന, പിതൃ സ്മൃതി, വൈകിട്ട് 5.30ന് സെന്റ് ജോർജ് ചാപ്പൽ പള്ളിയിൽ സന്ധ്യാനമസ്‌കാരവും 9ന് രാവിലെ രാവിലെ വിശുദ്ധ കുർബാനയും വൈകിട്ട് 5 :30ന് സന്ധ്യാനമസ്‌കാരവും 6:30 ന് ആലുംപാലയ്ക്കൽ കുരിശടിയിൽ ധൂപ പ്രാർത്ഥനയും നടത്തപ്പെടുന്നു. 10ന് രാവിലെ 6:30ന് പ്രഭാത നമസ്‌കാരം, വിശുദ്ധ കുർബാന, ആശിർവാദം, കൊടിയിറക്ക് എന്നിവയും നടത്തപ്പെടുന്നു. 8,9,10 തീയതികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിശ്വാസികൾക്ക് പ്രാർത്ഥിക്കുവാനും നേർച്ചകാഴ്ചകൾ സമർപ്പിക്കുവാനും ദേവാലയം തുറന്നിട്ടിരിക്കും. ഈ ദിവസങ്ങളിൽ പള്ളി ഓഫീസ് പ്രവർത്തിക്കുന്നതുമാണ്.