തിരുവല്ല: വള്ളംകുളത്ത് മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ഇരവിപേരൂർ പഞ്ചായത്ത് ഒന്നാംവാർഡ് വള്ളംകുളം പൂവപ്പുഴ കൈയാലയ്ക്കകത്ത് സംഗീത് (34) നെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങുന്നതിനിടെ മണിലയാറിലെ പൂവപ്പുഴ തടയണക്ക് സമീപം ഒഴുക്കിൽപ്പെടുകയായിരുന്നു. തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ സംഗീതിന് വേണ്ടി ഇന്നലെ വൈകിട്ട് ഏഴുവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിക്കുമെന്ന് അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ പി.ബി.വേണുക്കുട്ടൻ പറഞ്ഞു.