പത്തനംതിട്ട : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ആസ്ഥാനത്ത ആശുപത്രികളെ ഉൾപ്പെടുത്തി പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വിവിധ ആശുപത്രികളിൽ കൊവിഡ് രോഗികൾക്കായുള്ള സൗകര്യങ്ങൾ, ഓക്‌സിജൻ ബെഡിന്റെ ലഭ്യത തുടങ്ങിയ വിവരങ്ങൾ യോഗം വിലയിരുത്തി. എല്ലാ ദിവസവും കൊവിഡ് രോഗികൾക്കായി ലഭ്യമാക്കുന്ന സൗകര്യങ്ങൾ നഗരസഭാ കൺട്രോൾ റൂമിൽ നൽകണമെന്ന് യോഗത്തിൽ തീരുമാനമായി. എല്ലാ ആശുപത്രികളിലും ഫയർ സേ്ര്രഫി ഓഡിറ്റ് നടത്തണം. വിവിധ ആശുപത്രികളുടെ പ്രതിനിധികൾ, നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ ബിനു ജോർജ് എന്നിവർ പങ്കെടുത്തു.