പന്തളം: അനാഥർക്ക് അഭയം ഒരുക്കി പന്തളം ജനമൈത്രി പൊലീസ്. പന്തളം പറന്തലിൽ 65 വയസുകാരന് കഴിഞ്ഞ മൂന്നു മാസങ്ങൾക്ക് മുൻപ് ഉണ്ടായ അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ പങ്കജാക്ഷൻ എന്ന വയോധികനാണ് ജനമൈത്രി പൊലീസ് ഏറ്റെടുത്ത് അടൂരിൽ പ്രവർത്തിക്കുന്ന മഹാത്മാ ചാരിറ്റി ട്രസ്റ്റിന് കൈമാറിയത്. കഴിഞ്ഞ കുറെ മാസങ്ങളായി പറന്തൽലെ കടത്തിണ്ണയിൽ ഉറങ്ങുകയും സമീപവാസികളായ വ്യാപാരികൾ ആഹാരങ്ങൾ കൊടുത്തുമാണ് ഇദ്ദേഹം കഴിഞ്ഞു കൂടിയത് . വാർഡ് മെമ്പർന്റിയും നാട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് സി..ഐ എസ്. ശ്രീകുമാറിന്റെ നിർദ്ദേശനുസരണം ജനമൈത്രി ബീറ്റ് ഓഫീസർമാരായ സൂബീക്ക് റഹീം, അമീഷ് കെ എന്നിവർ എത്തി അദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കുകയും അദ്ദേഹത്തെ ഏറ്റെടുത്തു അഭകേന്ദ്രത്തിൽ ആക്കുകയായിരുന്നു. വാർഡ് മെമ്പർ പൊന്നമ്മ, മഹാത്മ ജനസേവന അംഗങ്ങളായ രാജേഷ് തിരുവല്ല, പ്രീഷിൽഡ
, മഞ്ജുഷ , ജനമൈത്രി സമിതി, പൊലീസ് വോളണ്ടിയർമാരായ ജിതിൻ.പി.മോഹൻ, കെ.ആർ. അഭിജിത്ത് ലാൽ, അമൽ മനോജ്, അഖിൽ.എസ് എന്നിവർ സന്നിഹിതരായി.