പത്തനംതിട്ട: മാർത്തോമാ ഹയർ സെക്കൻഡറിസ്‌കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ നിർമ്മിച്ച പ്രധാന കവാടത്തിന്റെ ഉദ്ഘാടനം തോമസ് മാർ തിമൊത്തിയോസ് എപ്പിസ്‌കോപ്പാ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് എം.എച്ച്. ഷാജി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ലാലമ്മ വറുഗീസ്, റവ.സി.വി. സൈമൺ, പ്രിൻസിപ്പൽ എം. ജോസ് പോൾ, ഹെഡ്മാസ്റ്റർ ജേക്കബ് ഏബ്രഹാം, ജോർജ് ബിനു രാജ് എന്നിവർ പ്രസംഗിച്ചു.