പത്തനംതിട്ട: ചാരായം നിർമ്മിച്ച് വിൽക്കാൻ ശ്രമിച്ച കേസിലെ പ്രതി വടശേരിക്കര സ്വദേശി ഷിബിനെ ജില്ലാ സെഷൻസ് ജഡ്ജി ഇ. അയൂബ്ഖാൻ വെറുതേവിട്ടു. 2016 ജനുവരി ഒന്നിന് പത്തനംതിട്ട റിംഗ് റോഡിൽ നിന്ന് ഒരു ലിറ്റർ ചാരായവുമായാണ് ഷിബിനെ പിടികൂടിയത്. പിന്നീട് വീടിന് സമീപത്തെ ഷെഡിൽ നിന്ന് 15ലിറ്റർ വാറ്റ് ചാരായവും 36 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തിരുന്നു. പ്രതിക്ക് വേണ്ടി അഭിഭാഷകരായ ബി.അരുൺദാസ്, ജോമാേൻ കോശി എന്നിവർ ഹാജരായി.