കോഴഞ്ചേരി : എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയനിൽപ്പെട്ട പരിയാരം 268 ശാഖാ യോഗം വക ശ്രീനാരായണ ഗുരുമന്ദിരത്തിന്റെ 33 -ാമത് പ്രതിഷ്ഠാ വാർഷികം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിയാരം ശാഖാ ഓഡിറ്റോറിയത്തിൽ കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്നു. യൂണിയൻ വൈ.പ്രസി.വിജയൻ കാക്കനാടൻ, ശാഖാ യോഗം പ്രസിഡന്റ് പി.കെ.സോമൻ, ശാഖായോഗം സെകട്ടറി അജി കുമാർ, കോഴഞ്ചേരി യൂണിയൻ കൗൺസിലർ അഡ്വ.സോണി പി.ഭാസ്‌ക്കർ, പരിയാരം വനിതാ സംഘം പ്രസിഡന്റ് സുമ രഘു എന്നിവർ പ്രസംഗിച്ചു. ശാഖാ ഓഡിറ്റോറിയത്തിന് നിശ്ചിത തുക സംഭാവന നല്കിയ വരുടെ ഫോട്ടോയും പേര് എഴുതിയ ശിലാഫലകവും യൂണിയൻ പ്രസിഡന്റ് അനാച്ഛാദനം ചെയ്തു . വിദ്യാഭ്യാസ അവാർഡ് വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് നിർവഹിച്ചു.