തിരുവല്ല : ഇന്ത്യൻ സീനിയർ ചേംബർ തിരുവല്ല ലീജിയൻ പ്രസിഡന്റായി ഡോ.ഏ.വി. ആനന്ദരാജ്, സെക്രട്ടറിയായി സിജു സാമുവൽ, ട്രഷററായി അജയ് എസ് നായർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ വൈസ് പ്രസിഡന്റ് ജോസ് മാത്യുസ് ഉദ്ഘാടനം നിർവഹിച്ചു. സീനിയർ ചേംബർ ലീജിയൻ മുൻ പ്രസിഡന്റ് അനിൽ എസ് ഉഴത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. നിരണം രാജൻ, ഷാജി വർഗീസ് ജെ കെ വേണുഗോപാൽ, എന്നിവർ സംസാരിച്ചു. കൊവിഡ് പ്രതിരോധ
പ്രവർത്തനങ്ങൾക്ക് സജീവമായ നേതൃത്വം നൽകുവാനും, കഴിയുന്നത്ര സഹായം ചെയ്യുവാനും
യോഗം തീരുമാനിച്ചു.