കോന്നി: കോന്നി നിയോജക മണ്ഡലത്തിൽ എൽ ഡി. എഫിന്റെ വിജയത്തിന് കാരണമായത് സി. പി. എം. - ബി. ജെ. പി. കൂട്ടുകെട്ടാണെന്ന് യു. ഡി. എഫ്. കോന്നി നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാറും കൺവീനർ ഉമ്മൻ മാത്യു വടക്കേടത്തും പറഞ്ഞു.. ബി. ജെ. പി. സ്ഥാനാർത്ഥി കെ.സുരേന്ദ്രന് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും, ഉപതിരഞ്ഞെടുപ്പിലും ലഭിച്ച വോട്ടിനേക്കാൾ വളരെ കുറവ് വോട്ടാണ് ഇത്തവണ ലഭിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് ആർ. എസ്. എസ്. നേതാവ് ബാലശങ്കർ പറഞ്ഞ വോട്ടുകച്ചവടം കോന്നിയിൽ നടന്നു എന്നതിന്റെ തെളിവാണ് ബി. ജെ. പിയുടെ വോട്ടു വിഹിതത്തിൽ വന്നിട്ടുള്ള ഈ കുറവ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ബി. ജെ. പി., രണ്ടാം സ്ഥാനത്തെത്തിയ പഞ്ചായത്തുകളിൽ ഇത്തവണ യു. ഡി. എഫ്. രണ്ടാമതെത്തി. യു. ഡി. എഫ്. സ്ഥാനാർത്ഥി റോബിൻ പീറ്ററിന് ഉപതിരഞ്ഞെടുപ്പിലേതിനേക്കാൾ 9000ത്തിൽ അധികം വോട്ടുകൾ അധികം നേടാനായി. യു. ഡി. എഫ്. സ്ഥാനാർത്ഥിയുടെ ബൂത്ത് സി. പി. എമ്മിന് അപ്രമാദിത്വമുള്ളബൂത്താണ് ..മുൻ കാലങ്ങളിലും അവിടെ എൽ. ഡി. എഫിന് തന്നെയാണ് മുൻതൂക്കം ലഭിച്ചിട്ടുള്ളത് . എൽ. ഡി. എഫ് സ്ഥാനാർത്ഥിയുടെ പഞ്ചായത്തിൽ ഭൂരിപക്ഷം കുറച്ചു കൊണ്ടുവരാനും യു. ഡി. എഫിന് സാധിച്ചു.