ഇലവുംതിട്ട : യാത്രക്കാർക്ക് കർശന നിയന്ത്രണവുമായി പോലീസ്. ഇരുചക്രവാഹനങ്ങളിൽ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ഫോൺ നമ്പറും വിലാസവും ശേഖരിചുള്ള പരിശോധനയാണ് ഇലവുംതിട്ട പൊലീസ് ഇന്നലെ നടന്നത്. കടകളിൽ എത്തുന്നവരെ കൂടുതൽ സമയം ജംഗ്ഷനിൽ തങ്ങാൻ അനുവദിച്ചില്ല. അത്യാവശ്യ കാര്യങ്ങൾക്കായി എത്തിയവരെ മാത്രമാണ് ജംഗ്ഷനിൽ നിന്ന് കടത്തി വിട്ടത്. മെഴുവേലി ചെന്നീർക്കര പഞ്ചായത്തുകളിലെ കണ്ടയ്ൻമെന്റ് പരിസരങ്ങളിലും കൊവിഡ് വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് വ്യക്ത വിവരങ്ങൾ കൂടി ശേഖരിച്ചുള്ള നിയന്ത്രണം ഏർപ്പെടുത്തിയത്. ജംഗ്ഷനിലെ പരിശോധനകൾക്ക് പുറമേ പൊലീസിന്റെ ബൈക്ക് സ്‌ക്വാഡുകളും ഇടവഴികളിൽ വരെ പരിശോധന നടത്തുന്നുണ്ട്. കണ്ടയ്മെന്റ് മേഖലകളിൽ നിന്ന് ആൾക്കാർ മാർക്കറ്റുകളിൽ എത്തിയാൽ കർശന നടപടി സ്വീകരിയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. കുളനട ഗ്രാമ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും ഗ്രാമപഞ്ചായത്ത് മൈക്ക് അനൗൺമെന്റും നടത്തി.