pig-attack
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ സാലി

മല്ലപ്പള്ളി : സഹോദരിയുടെ വീട്ടുമുറ്റത്ത് നിന്ന ഗൃഹനാഥയെ കാട്ടുപന്നി ആക്രമിച്ചു. പെരുമ്പെട്ടി കുറന്തോട്ടിക്കൽ ഏലിയാമ്മ (സാലി-52) ആണ് ഇന്നലെ രാവിലെ 11.30ന് ആക്രമണത്തിന് ഇരയായത്. സഹോദരിയുമായി സംസാരിച്ചു നിൽക്കുന്നതിനിടെ സഹോദരി വീടിനുള്ളിലേക്ക് കയറിയ സമയത്ത് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. വലതു കൈയ്ക്ക് പരിക്കേറ്റ ഏലിയാമ്മയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.