05-pandalam-munici
നഗരസഭാ സെക്രട്ടറി നൽകിയ പരാധിയുടെ അടിസ്ഥാനത്തിൽ പന്തളം സി.ഐ.എസ്.ശ്രീകുമാർ നഗരസഭയിലെത്തി അന്വേഷണം നടത്തുന്നു.

പന്തളം: പന്തളം നഗരസഭാ ഭരണ സമിതി ജനവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. മൂന്നാം തീയതി വൈകിട്ട് ഓഫീസ്‌ സമയം കഴിഞ്ഞ് ജീവനക്കാരും, കൗൺസിലർമാരും പോയതിനു ശേഷം ചെയർപേഴ്‌സണും ചില ബി.ജ.പി കൗൺസിലർമാരും ചേർന്ന് ഒാഫീസ് അലങ്കോലമാക്കി. സെക്രട്ടറിയുടെ ചുമതലയുള്ള സൂപ്രണ്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. രേഖകൾ അലക്ഷ്യമായി കൈകാര്യം ചെയ്ത ഭരണസമിതി ജനങ്ങൾക്കെതിരാണെന്ന് എൽ ഡി എഫ് പാർലമെന്ററി പാർട്ടി നേതാവ് ലസിതാനായർ, കൗൺസിലർമാരായ രാജേഷ്‌കുമാർ, എ.അരുൺ, സക്കീർ , എച്ച്, അംബികാരാജേഷ്, അജിതകുമാരി എന്നിവർ പറഞ്ഞു.