കോട്ടാങ്ങൽ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടാങ്ങൽ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ ദർശന സമയം പുനഃക്രമീകരിച്ചു. പുലർച്ചെ 5.30 മുതൽ 9.30 വരെയും വൈകിട്ട് 5 30 മുതൽ 7.30 വരെയും ദർശനത്തിന് അവസരം ഉണ്ടാകും. ഒരേ സമയത്ത് ഏഴ് പേർക്ക് മാത്രമാണ് ക്ഷേത്രത്തിനുള്ളിൽ പ്രവേശനാനുമതി. ക്ഷേത്രമുറ്റത്ത് തയാറാക്കിയിട്ടുള്ള സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകി അണുവിമുക്തമാക്കി ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കണം. ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾ കൊവിഡ് പ്രോട്ടോകോൾ പാലിച്ചു ദർശനം നടത്തണമെന്നും, അല്ലാത്ത ആളുകൾക്ക് ഓൺലൈൻ വഴിപാട് ബുക്കിങ്ങിന് അവസരം ഉണ്ടാകുമെന്നും ക്ഷേത്ര ഭരണസമിതി അറിയിച്ചു.ഫോൺ . 9497519210,7012610090, 9447781862..