ചെങ്ങരൂർ: സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയുടെ 140 മത് പെരുന്നാളിന്റെ കൊടിയേറ്റ് ഇടവക മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി നിർവഹിച്ചു. ഇടവക വികാരി ഫാ. ബിനോ ജോൺ നെടുങ്ങാത്ര, അസ്സി.വികാരി ഫാ.ലിജു പി ചെറിയാൻ പറയനാവട്ടത്ത് , ട്രസ്റ്റി സജി മാത്യു പൊയ്ക്കുടിയിൽ,സെക്രട്ടറി ബിൽജി കോശി വാക്കയിൽ, പെരുന്നാൾ കൺവീനർ ലിയോ ജേക്കബ് ജോയി ചാമത്തിൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിർവഹിച്ചു.