05-sob-abraham-varkey
ഏബ്രഹാം വർക്കി

മേപ്രാൽ: പിഡബ്ല്യുഡി റിട്ട. എക്‌സിക്യൂട്ടീവ് എൻജിനിയർ നെടുമ്പറമ്പിൽ വാണത്ത് ഏബ്രഹാം വർക്കി (കുഞ്ഞൂഞ്ഞ് 92) നിര്യാതനായി. സംസ്‌കാരം നാളെ 11.30 ന് പാമലയിലുള്ള ബ്രദ്രൻ സഭാ സെമിത്തേരിയിൽ. ഭാര്യ: രാജമ്മ (റിട്ട. ഹെഡ്മിസ്ട്രസ്) കോട്ടയം ആമ്പക്കുഴിയിൽ കുടുംബാംഗമാണ്. പ്രോഗ്രസീവ് പൗരസമിതിയുടെ പ്രസിഡന്റായിരുന്നു. മക്കൾ: ലില്ലി ടൈറ്റസ് (അക്കാഡമിക്ക് കോഓർഡിനേറ്റർ, കാമ്പിയൺ സ്‌കൂൾ, കൊച്ചി), ഗ്രേസ് മാത്യു (തിരുവല്ല), ഡോ.ജോയമ്മ വർക്കി (പ്രൊഫസർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം), ഏബ്രഹാം വി.വർക്കി (ചാർട്ടേഡ് അക്കൗണ്ടന്റ്, കൊച്ചി), ജോർജ് വർക്കി. മരുമക്കൾ: റാന്നി പറങ്കാമൂട്ടിൽ ടൈറ്റസ് ഈപ്പൻ (റിട്ട. ചീഫ് മാനേജർ, കൊച്ചിൻ റിഫൈനറീസ്), റാന്നി കാരയ്ക്കാട്ട് സുവിശേഷകൻ കെ.തോമസ് മാത്യു (തിരുവല്ല), തിരുവനന്തപുരം ഐക്കരേത്ത് മാമ്മൻ കോശി (റിട്ട. മാനേജർ, റിസർവ് ബാങ്ക്), ചെങ്ങന്നൂർ പുതുക്കേരിൽ ഷൈനി ഏബ്രഹാം (ആർക്കിടെക്ട്, കൊച്ചി), കണ്ണൂർ പ്ലാത്തോട്ടത്തിൽ സോഫി ജോർജ്.