കടമ്പനാട് : കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചതുമായി ബന്ധപെട്ട് ആരോഗ്യപ്രവർത്തകന്റെ വീട്ടിലേക്കുള്ള വഴി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകർ അടച്ചതായി പരാതി. കടമ്പനാട് പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുഴുവേലിയുടെ വീട്ടിലേക്കുള്ള വഴിയാണ് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ അടച്ചതെന്ന് സുരേഷ് ഏനാത്ത് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മാനദണ്ഡങ്ങൾക്കനുസരിച്ച് പഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ, ഉത്തരവാദിത്തപ്പെട്ട തന്റെ വീട്ടിലേക്കുള്ള വഴി തന്നോടുപോലും ആലോചിക്കാതെയാണ് അടച്ചത്.. കൊവിഡ് ബാധിതരുള്ള സമീപത്തെ വഴികൾ അടയ്ക്കാതെയാണ് ഒരു കൊവിഡ് രോഗി പോലുമില്ലാത്ത ഇവിടം അടച്ചതെന്ന് പരാതിയിൽ പറയുന്നു. സുരേഷ് കുഴിവേലിക്ക് അദ്ദേഹത്തിന്റെ വാഹനങ്ങൾ പോലും പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിക്കുന്നതായും മണ്ണടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മണ്ണടി മോഹൻ പറഞ്ഞു