ചെങ്ങന്നൂർ : കൊവിഡ് പോർട്ടലിൽ ബുക്ക് ചെയ്തവർക്ക് കൊവിഡ് വാക്‌സിൻ ലഭിക്കുന്നില്ലന്ന് പരാതി. കഴിഞ്ഞദിവസം വാക്‌സിൻ എടുക്കാൻ എത്തിയവരാണ് പരാതിക്കാർ. മുൻകൂട്ടി പോർട്ടലിൽ രജിസ്റ്റർ ചെയ്തവർ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിയപ്പോൾ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തിയവർക്ക് വാക്‌സിൻ നൽകിയതായാണ് പരാതി. ചില രാഷ്ട്രിയ നേതാക്കളുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയരുന്നു.