ചെങ്ങന്നൂർ : മുളക്കുഴ മൂന്നാം വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ സാംസ്കാരികനിലയം കേന്ദ്രമാക്കി കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് തുടങ്ങി. കൃഷി ഓഫീസർ വി.ആര്യനാഥ് ഉദ്ഘാടനം ചെയ്തു. വാർഡ് മെന്പർ പി.ജി പ്രിജിലിയ അദ്ധ്യക്ഷയായി. വാർഡ് വികസന സമിതി കൺവീനർ അനീഷ് മുളക്കുഴ, ജാഗ്രതാസമിതിയംഗം സി.എസ് മനോജ്, എസ്.അഭിജിത്ത്, രോഹിത്ത് ബാബു, എസ്.ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. 8547924409, 9544074535.