തിരുവല്ല: ഒന്നര ലക്ഷത്തോളം രൂപ വിപണിയിൽ വിലമതിക്കുന്ന നിരോധിത പുകയില ഉല്പന്നവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലാ കുറ്റൂർ പുത്തൻവീട്ടിൽ ഏബ്രഹാം വി.കെ (67), തിരുവല്ല വെസ്റ്റ് ഓതറ കന്നാകുഴിയിൽ വീട്ടിൽ ബിബിൻ (32) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ്‌ മേധാവി നിശാന്തിനിയുടെ നിർദ്ദേശാനുസരണം നടത്തിയ റെയ്ഡിലാണ് നിരോധിത പുകയില ഹാൻസ്, കൂൾ എന്നിവ പിടിച്ചത്. ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രദീപ് കുമാറിന്റെ നിർദ്ദേശാനുസരണം തിരുവല്ലാ എസ്.ഐ പി.രതീഷ്, എസ്.ഐ വിൽസൺ എസ്, എ.എസ്.ഐ അജികുമാർ ആർ, സി.പി.ഒ മാരായ ബിനു.ആർ, അഖിൽ, അനിൽകുമാർ, സുജിത്ത് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.