ഓമല്ലൂർ : സംസ്ഥാനത്ത് മിനി ലോക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഒരു പ്രദേശത്തെ മുഴുവൻ വീടുകളിലും സൗജന്യമായി കപ്പ എത്തിച്ച് സേവാഭാരതി. മഞ്ഞിനിക്കര വെളിയത്ത് മുറി കോയിയ്ക്കൽ രവീന്ദ്ര വർമ്മ അംബാനിലയത്തിന്റെ കൃഷി ഇടത്തിൽ നിന്നാണ് കപ്പ നൽകിയത്. തന്റെ ഒരു ഏക്കർ സ്ഥലത്തെ കപ്പ മുഴുവൻ സൗജന്യമായി നൽകി. നൂറോളം വീടുകളിൽ കപ്പ കൊടുക്കുവാൻ സാധിച്ചെന്ന് സേവാഭാരതി പ്രവത്തകർ പറഞ്ഞു.