ചെങ്ങന്നൂർ : അധ്വാനത്തിന്റെ ശ്രേഷ്ഠതയിൽ സ്വകർമത്തിന്റെ മഹത്വം ഉൾക്കൊണ്ടും പൗരോഹിത്യത്തിന്റെ വഴിത്താരയിൽ അനന്യമായ ആത്മീയ ജ്ഞാന തേജസ്സും സമന്വയിപ്പിച്ച ധന്യജീവിതമായിരുന്നു കാലം ചെയ്ത മുൻ മലങ്കര സഭ അധ്യക്ഷൻ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പൊലീത്തയുടേതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി അനുശോചനം രേഖപ്പെടുത്തി.