പത്തനംതിട്ട : പശ്ചിമ ബംഗാളിൽ ബി.ജെ.പി പ്രവർത്തകർക്കെതിരെ ടി.എം.സി നടത്തുന്ന അക്രമണങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ച് ബി.ജെ.പി ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി ധർണ സംഘടിപ്പിച്ചു.
ഇലന്തൂരിൽ നടന്ന പ്രതിഷേധ ധർണ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബാബു കുഴിക്കാല, സൂരജ് ഇലന്തൂർ, മണ്ഡലം ഉപാദ്ധ്യക്ഷൻ വിദ്യാധിരാജൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജയകുമാർ, യുവമോർച്ച ഭാരവാഹികളായ ഉമേഷ് പിള്ള, അജോ ജോയ്, അശ്വിൻ തുടങ്ങിയവർ സംസാരിച്ചു.