പത്തനംതിട്ട : ജില്ലയിൽ ഇന്നലെ ഇരുപതിനായിരം വാക്സിൻ കൂടി എത്തി. ഇതോടെ മുടങ്ങിയ വാക്സിൻ വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും. രണ്ടാം ഡോസുകാർക്ക് ആണ് വാക്സിൻ നൽകുന്നത്. അമ്പത്തിമൂന്ന് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ മാത്രമേ വാക്സിൻ ലഭിക്കു. ഇന്നും നാളെയും ഉപയോഗിക്കാനുള്ള ഡോസ് മാത്രമേയുള്ളു. കൂടുതൽ സ്റ്റോക്ക് എത്തിയാൽ മാത്രമേ വാക്സിൻ വിതരണം തടസപ്പെടാതിരിക്കു. നിലവിൽ 3.85 ലക്ഷം പേർക്ക് മാത്രമേ വാക്സിൻ എടുത്തിട്ടുള്ളു. 83 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. വാക്സിൻ കുറവായതിനാലാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മാത്രമായി വാക്സിൻ ചുരുക്കിയത്. രണ്ടാം ഡോസ് പൂർത്തിയാക്കിയതിന് ശേഷം 18 വയസ് കഴിഞ്ഞവർക്കുള്ള വാക്സിനേഷൻ രജിസ്ട്രേഷൻ ആരംഭിക്കും.