പന്തളം: പൗർണമി റെസിഡന്റ് അസോസിയേഷന്റെ 12-ാമത് വാർഷിക പൊതുയോഗം. പന്തളം നഗരസഭ പൊതുമരാമത്ത് ചെയർപേഴ്സൺ രാധാ വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജി രാജൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടി. സെക്രട്ടറി ആർ.ജെ പ്രസാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കവി പ്രൊഫ.പന്തളം ചന്ദ്രശേഖരൻ പിള്ളയെ ആദരിച്ചു. പ്രൊഫ.രമാദേവി, ശാന്തകുമാരി, തങ്കച്ചൻ മത്തായി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അഡ്വ.പന്തളം പ്രതാപൻ (പ്രസിഡന്റ്), ആർ.ജെ പ്രസാദ് (വൈസ് പ്രസിഡന്റ്), അരുൺകുമാർ ടി. (സെക്രട്ടറി), ജി.അനൂപ് (ജോയിൻ സെക്രട്ടറി), സജീവ് ജോർജ് (ട്രഷറർ) ,എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഡോക്ടർ ജോൺ വർഗീസ്, പി.ചന്ദ്രശേഖരൻ പിള്ള, ടി.എസ് ശശിധരൻ, ശാന്തകുമാരിയമ്മ, ആർ സന്തോഷ്, പ്രൊഫ.വി.രമാദേവി, പി.ജെ മനോഹരൻ പിള്ള, വി.ജി കൃഷ്ണൻകുട്ടിനായർ, ജോബി ജോയ്, മുഹമ്മദ് സാദിഖ് എന്നിവരെ തിരഞ്ഞെടുത്തു.